#manippur | ഈസ്റ്റര്‍ ഞായര്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; പ്രതിഷേധം

#manippur | ഈസ്റ്റര്‍ ഞായര്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; പ്രതിഷേധം
Mar 28, 2024 11:57 AM | By veena vg

ഇംഫാല്‍: ഈസ്റ്റര്‍ ഞായറാഴ്ചയായ മാര്‍ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മാര്‍ച്ച് 30, 31 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഉത്തരവിറക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനങ്ങളായതിനാല്‍ സര്‍ക്കാര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി പൂര്‍ത്തികരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മണിപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കും. ക്രിസ്തുവിന്റെ കുരിശു മരണവും ഉയിര്‍പ്പും അനുസ്മരിക്കുന്ന വലിയ ആഴ്ച ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ക്രിസ്ത്യാനികള്‍ കൂടുതലുള്ള മണിപ്പൂരില്‍ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.

manippur -Easter Sunday was declared a working day

Next TV

Related Stories
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

Apr 27, 2024 12:29 PM

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന്...

Read More >>
കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Apr 27, 2024 11:59 AM

കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍...

Read More >>
പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ സുരേന്ദ്രൻ

Apr 27, 2024 11:51 AM

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ സുരേന്ദ്രൻ

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ...

Read More >>
കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു

Apr 27, 2024 11:39 AM

കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു

കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു...

Read More >>
സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Apr 27, 2024 11:36 AM

സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ...

Read More >>
കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

Apr 27, 2024 08:15 AM

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം...

Read More >>
Top Stories